വ്യവസായ പ്രോത്സാഹന പരിപാടികള്‍
നേപ്പാളിലെ വ്യവസായികളുമായി അഭിമുഖ യോഗം
- 2019 സെപ്‌റ്റംബര്‍ 25 ന് നേപ്പാളിലെ കാഠ്‌മണ്ഡുവില്‍ സംഘടിപ്പിച്ചു.
- ബഹുമാനപ്പെട്ട കേരള വ്യവസായ കായിക യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജന്‍ ഉത്‌ഘാടനം നിര്‍വ്വഹിച്ചു.
- കേരളത്തില്‍ നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുത്തു.
- നേപ്പാളില്‍ നിന്നുള്ള വ്യവസായികള്‍, വ്യാവസായിക അസ്സോസിയേഷനുകള്‍, ചേംമ്പര്‍ ഓഫ് കോമേഴ്‌സ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിദ്വീപും കേരളവും തമ്മിലുള്ള ബിസ്സിനസ് അവസരങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തുന്നതിനുള്ള സമ്മേളനം
- കെ-ബിപ്പ് 2019 ഒക്‌ടോബര്‍ 16 ന് മാലിദ്വീപ് എംപസിയും, ഫിക്കിയുമായി സഹകരിച്ച് മാലിദ്വീപില്‍ വച്ച് മാലിദ്വീപും കേരളവും തമ്മിലുള്ള ബിസ്സിനസ് അവസരങ്ങളെ കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
- ബഹുമാനപ്പെട്ട മാലിദ്വീപ് സാമ്പത്തിക വികസന മന്ത്രി ശ്രീ. യുഇസഡ്. ഫയ്യാസ് ഇസ്‌മയില്‍, ബഹുമാനപ്പെട്ട ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. സുന്‍ജയ് സുധീര്‍ എന്നിവര്‍ സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.
- വ്യവസായ വകുപ്പ് ഡയറക്‌ടര്‍ ശ്രീ. ബിജു കെ. ഐഎഎസ് ന്റെ നേത്യത്വത്തില്‍ കേരളത്തില്‍ നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുത്തു.
ഡിഫന്‍സ് & എയ്‌റോസ്‌പേസ് കോണ്‍ക്ലേവ്
- എംഎസ്‌എംഇ കള്‍ക്ക് പ്രതിരോധ മേഖലയുമായി ഇടപഴകുന്നതിനും വിവിധ പ്രതിരോധ ആവശ്യകതകള്‍ മനസിലാക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള പ്ലാറ്റ്‌ഫോം.
- പ്രതിരോധ വ്യവസായ പങ്കാളിത്തത്തെ കുറിച്ചുള്ള സാങ്കേതിക സെക്ഷനുകള്‍, പ്രതിരോധ ഉത്‌പാദനത്തില്‍ പിപിപി, എംഎസ്‌എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍ തുടങ്ങിയവ.
- സായുധ സേനയിലെ മുന്‍നിര വെണ്ടര്‍മാര്‍ / വിതരണക്കാര്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളുടേയും സാങ്കേതികവിദ്യകളുടേയും പ്രദര്‍ശനം.
- 2019 ജൂലൈ 17 ന് കൊച്ചിയില്‍ സംഘടിപ്പിച്ചു.
ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള സംസ്ഥാനതല ബോധവത്‌കരണ ശില്‌പശാല
- സംസ്ഥാനത്തെ ഭക്ഷ്യസംസ്‌കരണ അനുബന്ധ മേഖലകളിലെ എംഎസ്‌എംഇ കള്‍ക്ക് ഭക്ഷ്യസുരക്ഷയെ കുറിച്ച് അവബോധം നല്‍കുക.
- 2018 നവംബര്‍ 28 ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കോളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും സംസ്ഥാനത്തെ കേരള കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്‌റ്റിയുടേയും സഹകരണത്തോടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഹാസെപ്പ് സര്‍ട്ടിഫിക്കേഷന്‍ ബോധവത്‌കരണ ശില്‌പശാല സംഘടിപ്പിച്ചു.
മുളമേഖലയെ കുറിച്ചുള്ള ദേശീയ ശില്‌പശാല
- 2018 ഡിസംബര്‍ 10, 11 തീയതികളില്‍ മുള മേഖലയിലുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള ശില്‍പ്പശാല.
- ഈ ശില്‍പ്പശാലയുടെ മുഖ്യാതിധി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അഗ്രികള്‍ച്ചര്‍ & ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി & മിഷന്‍ ഡയറക്‌ടര്‍ (എന്‍ബിഎം) ഡോ. അല്‍ക ഭാര്‍ഗവ ഐഎഫ്‌എസ് ആണ്.
- മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന ബാംബൂ മിഷനുകളില്‍ നിന്നുള്ള മിഷന്‍ ഡയറക്‌ടര്‍മാര്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ജോയിന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, എംജിആര്‍ഇജിഎസ്-കേരളം, എഞ്ചിനിയറിംഗ് കോളേജുകളില്‍ നിന്നുള്ള സിവില്‍ / ആര്‍ക്കിടെക്‌ച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള ഫാക്കല്‍റ്റികള്‍, മുള മേഖലയിലെ കരകൗശല തൊഴിലാളികള്‍ തുടങ്ങിയവര്‍ ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു.
കേരള ബിസിനസ് ടു ബിസിനസ്സ് മീറ്റുകള്‍
- കേരള ബിസിനസ് ടു ബിസിനസ്സ് മീറ്റുകള്‍ 2004, 2005, 2015 & 2016 വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുകയും 2017 ല്‍ വ്യാപാര്‍ എന്ന് പുനര്‍നാമം നല്‍കുകയും ചെയ്‌തു.
- സംസ്ഥാനത്ത് ലഭ്യമായ വിശാലമായ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വ്യവസായ വകുപ്പാണ് ഈ മേള സംഘടിപ്പിച്ചത്.
- സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍ക്ക് നേരിട്ട് രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള ബയര്‍മാരുമായി വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള അവസരം സ്യഷ്‌ടിച്ചു.
ആഹാര്‍ എക്‌സിബിഷന്‍സ്, ന്യൂ ഡല്‍ഹി
- ആഹാര്‍ എക്‌സിബിഷന്‍ 2012 ല്‍ പ്രദര്‍ശന മികവിനുള്ള സ്വര്‍ണ്ണ മെഡല്‍
- ആഹാര്‍ എക്‌സിബിഷന്‍ 2014 ല്‍ പ്രദര്‍ശന മികവിനുള്ള വെള്ളി മെഡല്‍
- ആഹാര്‍ എക്‌സിബിഷന്‍ 2016 ല്‍ എക്‌സിബിഷന്‍ ഗ്രൗണ്ടിലും ഓണ്‍ലൈനിലും പരമാവധി ശബ്‌ദ ക്രമീകരണം ചെയ്‌തതിനുള്ള ഹൊറേക്ക ബസ് അവാര്‍ഡ്
പരിശീലന പരിപാടികള്‍
- ഭക്ഷ്യ സുരക്ഷ, എച്ച്‌എസിസിപി ഓഡിറ്റ് എന്നിവയെ കുറിച്ചുള്ള പരിശീലന പരിപാടികള്‍
- മുള മേഖലയിലെ നൈപുണ്യ നവീകരണം
- എംഎസ്‌എംഇ മേഖലയിലെ ഉല്‍പ്പന്ന വികസനം
- സ്ഥിരമായി നടത്തുന്ന പരിശീലന പരിപാടികള്‍