നാഷണല്‍ എസ്.സി/എസ്.റ്റി ഹബ്ബ്
- എംഎസ്‌ഇയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസി പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിനും ബിസിനസ്സ് രീതികള്‍ സ്വീകരിക്കുന്നതിനും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സംരംഭത്തെ പ്രയോജനപ്പെടുത്തുന്നതിനും എസ്.സി/എസ്.റ്റി. സംരംഭകര്‍ക്ക് പ്രൊഫഷണല്‍ പിന്തുണ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ എംഎസ്‌എംഇ മന്ത്രാലയം ദേശീയ എസ്.സി/എസ്.റ്റി. ഹബ്ബ് രൂപീകരിച്ചു.
- ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ മുഖേന മന്ത്രായലം ഹബ്ബ് നടപ്പാക്കുന്നു.
- കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച് നാഷണല്‍ എസ്.സി./എസ്.റ്റി. ഹബ്ബിന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സിയാണ് കെ-ബിപ്പ്.
പരിശീലന പരിപാടികളും & സെമിനാറുകളും
- ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, എന്‍എസ്‌ഐസി, എംഎസ്‌എംഇ-ഡിഐ, തൃശ്ശൂര്‍ എന്നിവയുമായി സഹകരിച്ച് 2018 ഏപ്രില്‍ & മെയ് മാസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ജില്ലാതലത്തിലുള്ള ബോധവല്‍ക്കരണ കാമ്പെ്യയ്‌നുകള്‍ നടത്തി.
വെണ്ടര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം
- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചെമ്പര്‍ ഓഫ് കോമേഴ്‌സ് & ഇന്‍ഡസ്‌ട്രിയുമായി (ഫിക്കി) സഹകരിച്ച് വെണ്ടര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമുകള്‍
- കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 2020 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രോഗ്രാമുകള്‍
വര്‍ക്ക്‌ഷോപ്പുകള്‍ & വ്യാപാര മേളകള്‍
- 2019þ20 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ 7 എക്‌സിബിഷനുകളിലും കേരളത്തിന് പുറത്തുള്ള 2 എക്‌സിബിഷനുകളിലും എസ്.സി./എസ്.റ്റി. സംരംഭകരുടെ പങ്കാളിത്തം സുഗമമാക്കി.
- 2019þ20 സാമ്പത്തിക വര്‍ഷത്തില്‍ നേപ്പാളിലെ കാഠ്‌മണ്ഡുവില്‍ നടന്ന ഫുഡ് ടെക് ഏഷ്യ 2019 ലെ എസ്.സി./എസ്.റ്റി. സംരംഭകരുടെ പങ്കാളിത്തം സുഗമാക്കി.
നൈപുണ്യ വികസന പരിപാടി
- 2019 ഡിസംബര്‍ 17 മുതല്‍ 2020 മാര്‍ച്ച് 17 വരെ തിരുവനന്തപുരത്ത് ഹാന്‍ലൂം മേഖലയില്‍ സംഘടിത നൈപുണ്യ വികസന പരിശീലന പരിപാടി.
- 2020 മാര്‍ച്ച് 9 മുതല്‍ 15 വരെ കൊച്ചിയിലെ കേരള ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ (കീഡ്) വച്ച് സംഘടിപ്പിച്ച പ്രകൃതിദത്ത സില്‍ക്ക് കൊക്കോണ്‍ ക്രാഫ്‌റ്റ് പരിശീലനം (കോവിഡ്19 കാരണം പരിശീലന പരിപാടി 2020 മാര്‍ച്ച് 10 ന് നിര്‍ത്തലാക്കി)